ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പിടികൂടിയതായി എന്‍ഐഎ. കേസിലെ പ്രതികളായ 40 വയസ്സ് പ്രായമുള്ള അഹമ്മദ് അബ്ദുള്‍ ഖാദര്‍ , തമിഴ്‌നാട്ടിലെ മുഹമ്മദ് ജമാലുദ്ദീന്റെ മകന്‍, രാമനാഥ്പുരം സ്വദേശി, 33 കാരനായ ഇര്‍ഫാന്‍ നാസിര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ആണ് ദേശീയ അന്വേഷണ ഏജന്‍സി ഇറക്കിയ പത്ര കുറിപ്പിലൂടെ അറിയിച്ചത്.
Read Also : രാമക്ഷേത്രത്തിന് നാദമാകാൻ വമ്പൻ അമ്പലമണി അയോദ്ധ്യയിൽ
ചെന്നൈയിലെ ഒരു ബാങ്കിലെ ബിസിനസ് അനലിസ്റ്റായ അഹമ്മദ് അബ്ദുള്‍ ഖാദറിനെയും ബെംഗളൂരുവിലെ അരി വ്യാപാരിയായ ഇര്‍ഫാന്‍ നസീറിനെയും എന്‍ഐഎ അധികൃതര്‍ ബുധനാഴ്ച രാവിലെ ആണ് അറസ്റ്റ് ചെയ്തത്.
Post Your Comments