വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ജോർജ്ജ് ഫ്ളോയിഡെന്ന കറുത്ത വർഗക്കാരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി മുൻ മിനിയാപൊളിസ് പോലീസ് ഓഫീസറായ ഡെറക് ഷൗവിനു(44) ജാമ്യം. ഒരു മില്യണ്‍ ഡോളർ ബോണ്ട് നൽകിയ ശേഷമായിരുന്നു ബുധനാഴ്ച ഡെറകിന് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു.
Also read: ഗൾഫ് രാജ്യത്തു നിന്നും 580 ഇന്ത്യൻ തടവുകാർ കൂടി നാട്ടിലേക്ക് മടങ്ങി
മെയ് 25 നായിരുന്നു ലോകത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നത്. മുട്ടുകാൽ കൊണ്ട് കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഷൗവിനെ മെയ് 31 നാണ് അറസ്റ്റുചെയ്തത്. കേസിന് ആസ്പദമായ സംഭവം ഒരു കാഴ്ചക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ അമേരിക്കയിലും, ലോകമെമ്പാടും പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Post Your Comments