
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഏറ്റകുറച്ചിലുകള്‍ മാറി മാറി വരുന്നു. ഇപ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട സാധ്യത കൂടുതല്‍.
read also : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5445 പേർക്ക്: സാമ്പിൾ പരിശോധനയിൽ കുറവ്
ശ്വസന സംവിധാനത്തെ ബാധിക്കുന്നതായതിനാല്‍ ആസ്മ രോഗികള്‍ക്ക് കൊവിഡ് ബാധ ഗുരുതരമാകും എന്നാണ് കരുതിയിരുന്നതെങ്കിലും കൊവിഡ് ബാധിച്ച് ആസ്മ രോഗികള്‍ മരിക്കാന്‍ സാദ്ധ്യത കുറവാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ബോസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിലെ ഗവേഷകര്‍ കൊവിഡ് ബാധിച്ച 562 ആസ്മ രോഗികളെയും ആസ്ത്മയില്ലാത്ത 2,686 രോഗികളെയും വച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞ ഒരാള്‍ക്ക് സാര്‍സ് കോവ് 2 ബാധിക്കില്ലെന്ന് യു.എസിലെ റട്ജേഴ്സ് സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. പ്രായക്കൂടുതലും ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, സി.ഒ.പി.ഡി, പ്രമേഹം തുടങ്ങിയവയും കൊവിഡ് 19 നുള്ള സാദ്ധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എന്നാല്‍ ആസ്മ കൊവിഡ് സാദ്ധ്യത കൂട്ടുന്ന ഘടകം ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ആസ്മയ്ക്കെതിരെ ഉപയോഗിക്കുന്ന കോര്‍ട്ടികോ സ്റ്റീറോയ്ഡ്സ് ഇന്‍ഹേലറുകള്‍ വൈറസുകള്‍ ഉണ്ടാക്കുന്ന അണുബാധയെ കുറയ്ക്കുന്നു.
Post Your Comments