USALatest NewsNewsInternational

‘ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരും’; യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടൻ : ചൈന കാരണമാണ് ലോകം ഇന്ന് ഈ അവസ്ഥലായതെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തോടും ലോകത്തോടും ചെയ്ത ഈ ഗുരുതര തെറ്റിനു ചൈന വലിയ വില നൽകേണ്ടി വരുമെന്നും വിഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു. തനിക്ക് കോവിഡ് രോഗം ബാധിച്ചത് ദൈവാനുഗ്രഹത്താലാണ്. പരീക്ഷണാടിസ്ഥാനത്തിലുള്ള മരുന്നുകള്‍ താന്‍ ഉപയോഗിച്ചെന്നും ഇത് എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

Read Also : ഡോണള്‍ഡ് ട്രംപ് കോവിഡ് മുക്തനാക്കാതെ സംവാദത്തില്‍ പങ്കെടുക്കില്ലെന്ന് ജോ ബൈഡന്‍

ചികിത്സ പൂർത്തിയാകും മു‍ൻപേ ആശുപത്രി വിട്ട യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസിൽ തിരിച്ചെത്തിയത്. വാൾട്ടർ റീഡ് ആശുപത്രിയിലെ 3 ദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസം വൈറ്റ്ഹൗസിലേക്കു മടങ്ങുകയായിരുന്നു.

വൈറ്റ്ഹൗസ് ജീവനക്കാരുടെ ആരോഗ്യം അപകടത്തിലാക്കുന്നതാണ് കോവിഡ് ചട്ടങ്ങൾ പാലിക്കാൻ വിമുഖതയുള്ള ട്രംപിന്റെ തിരിച്ചുവരവെന്നു വിമർശനമുയർന്നു. ബാൽക്കണിയിൽനിന്നു പ്രസംഗിക്കുമ്പോൾ അദ്ദേഹം മാസ്ക് വലിച്ചൂരി മാറ്റിയതും വിമർശിക്കപ്പെട്ടു. സംസാരത്തിനിടെ ശ്വസിക്കാൻ പ്രയാസപ്പെടുന്നതുപോലെ കാണപ്പെട്ടതും ചർച്ചയായി. പൂര്‍ണമായി രോഗമുക്തനായോ എന്ന കാര്യം ട്രംപ് വ്യക്തമാക്കിയില്ല. റിജെനെറോണ്‍ എന്ന മരുന്നാണ് താൻ ഉപയോഗിച്ചതെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button