Latest NewsIndiaNews

നിര്‍ത്തിയിട്ട കാര്‍ തനിയെ സ്റ്റാര്‍ട്ടായി മരത്തിലിടിച്ചു : മരത്തിനു സമീപത്ത് നിന്നിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം

ബംഗളുരു: നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി ഉണ്ടായ അപകടത്തില്‍ സ്ത്രീ തല്‍ക്ഷണം മരിച്ചു. ബംഗളുരു സ്വദേശിനി നന്ദിനി റാവു(45) ആണ് അപകടത്തില്‍ പെട്ടത്. ഇവരുടെ വീടിനോട് ചേര്‍ന്ന് റിവേഴ്സ് ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി പിന്നിലേക്ക് പാഞ്ഞ് നന്ദിനി റാവുവിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ തല അടുത്തുളള മരത്തിന്റെയും കാറിന്റെയും ഇടയില്‍ പെട്ട് തകര്‍ന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇവര്‍ മരണമടഞ്ഞു.

read also :സി.ബി.ഐ അന്വേഷിച്ചാല്‍ സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുമെന്ന്‌ മുഖ്യമന്ത്രി ഭയപ്പെടുന്നു ; മുല്ലപ്പള്ളി രാമചന്ദ്രന്‍

സംഭവത്തില്‍ അപകട മരണത്തിന് സദാശിവ് നഗര്‍ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. റിവേഴ്‌സ് ഗിയറില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി അനങ്ങി തുടങ്ങുകയും നന്ദിനി റാവുവിനെ മരത്തോട് ചേര്‍ത്ത് ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മുന്‍പ് തന്റെ വീടിന് മുന്നിലുളള ഈ മരം വെട്ടി മാറ്റണം എന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button