ബിസ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന മഞ്ജു സുനിച്ചന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചു ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. സുനീച്ചനുമായി വിവാഹ മോചിതയാകുന്നുവെന്നും സുനിച്ചൻ ആത്മ ഹത്യ ചെയ്തുവെന്നും സോഷ്യൽ മീഡിയ ആഘോഷിച്ചു. ഇപ്പോൾ അത്തരം വാർത്തകളെക്കുറിച്ചു തുറന്നു പറയുകയാണ് താരം.
”ഞാനും സുനിച്ചനും തമ്മിൽ പിരിഞ്ഞു എന്നതായിരുന്നു മറ്റൊരു കഥ. അതും ആൾക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ടു മുതലേ ഇത്തരം പ്രചരണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്. സുനിച്ചൻ തൂങ്ങിച്ചത്തു എന്നു വരെ കേട്ടു. ഞാനും സുനിച്ചനും ബർണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ ഒരു കൂട്ടുകാരൻ വിളിച്ചാണ് ആ കാര്യം പറഞ്ഞത്. ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മഞ്ജു ഉപേക്ഷിച്ചു, സുനിച്ചൻ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച് ആദരാഞ്ജലി പോസ്റ്റർ വന്നത്രേ. അതു ചിലരുടെ വേറെ ഒരു സുഖം. ഞാൻ സാധാരണക്കാരിയാണല്ലോ. ഇതൊക്കെ കേൾക്കുമ്പോൾ ദേഷ്യം വരുക സ്വാഭാവികം….”മഞ്ജു പറയുന്നു.
Post Your Comments