ന്യൂഡല്‍ഹി: ഇന്ത്യ ലോകശക്തിയായി മാറുന്നു… ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ചൈനയുടെ ഏതു നീക്കത്തിനും ഉടന്‍ മറുപടി നല്‍കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ . രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സര്‍വ്വദാ സജ്ജമായ സേനയാണ് ഇന്ത്യന്‍ വ്യോമസേനയെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു. 88-ാം മത് വ്യോമസേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വ്യോമസേനാ മേധാവി. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമതാവളത്തിലാണ് ഇത്തവണത്തെ വ്യോമസേനാ ദിനാഘോഷം നടക്കുന്നത്.
56 വിമാനങ്ങള്‍ അണിനിരന്ന അഭ്യാസപ്രകടനങ്ങള്‍ക്ക് മുന്നോടിയായാണ് സേനാ മേധാവി സന്ദേശം നല്‍കിയത്. ഏതു പ്രതികൂല സാഹചര്യത്തിലും രാജ്യസുരക്ഷയ്ക്ക് ഒരു കോട്ടവും വരുത്താതെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേന സദാ സജ്ജമാണെന്ന് ബദൗരിയ പറഞ്ഞു. 89-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വ്യോമസേന സാങ്കേതികമായും സൈനികമായും വിപ്ലവകരമായ പരിവര്‍ത്തന പാതയിലാണെന്നും ബദൗരിയ അഭിപ്രായപ്പെട്ടു. ഇന്ത്യയെ ലോകോത്തര വ്യോമസേനാ ശക്തിയാക്കിമാറ്റിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാത്രമല്ല എല്ലാ സേനാ വിഭാഗങ്ങളുടേയും ദൗത്യങ്ങള്‍ക്ക് ശക്തിപകരാനും വ്യോമസേന സജ്ജമാണെന്നും ബദൗരിയ വ്യക്തമാക്കി.
ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ചൈനയുടെ ഏതു നീക്കത്തിനും ഉടന്‍ മറുപടി നല്‍കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Post Your Comments