COVID 19Latest NewsIndiaNewsInternational

15 കോടിയോളം ജനങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തുമെന്ന് മുന്നറിയിപ്പുമായി ലോകബാങ്ക്

കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്‍ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ് സൂചന.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വൻവർദ്ധനവ് ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു . വ്യത്യസ്തമായ സമ്ബദ്‌വ്യവസ്ഥയിലേക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു.

പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍, മൂലധനം, പുത്തന്‍ ആശയങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് മൂലം ഈ വര്‍ഷാവസാനം 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ പേരെ കൊടുംദാരിദ്ര്യം ബാധിക്കും. 2021ല്‍ ഇത് 150 ദശലക്ഷമായി ബാധിക്കും.കൊവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ ആഗോള ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button