കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇന്ന് ആരംഭിക്കും. കൊല്ലം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read also: 24 മണിക്കൂറിനുള്ളിൽ 72,049 പുതിയ രോഗികള്‍; രാജ്യത്ത് കോവിഡ് ബാധിതർ 67 ലക്ഷം കടന്നു
മേയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്.ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും യുവതി രക്ഷപ്പെട്ടു. തുടർന്ന് സുരേഷിന്റെ കയ്യിൽ നിന്നും സൂരജ് മൂർഖനെ വാങ്ങുകയായിരുന്നു. തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. ആയരത്തി അഞ്ഞൂറില്‍ അധികം പേജുള്ള കുറ്റ പത്രത്തില്‍ 217 സാക്ഷികള്‍ ആണുള്ളത്. പാമ്പ് പിടിത്തകാരന്‍ സുരേഷ് മാപ്പ് സാക്ഷി ആയി. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ചാര്‍ജ് ചെയ്യതിട്ടുള്ളത്.
Post Your Comments