ദുബായ്: കൊറോണയെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ നല്‍കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. അടുത്ത വര്‍ഷം ഡിസംബര്‍ 31 വരെ ഇവര്‍ക്ക് യാത്ര ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഇത് ഉപയോഗപ്പെടുത്താന്‍ കഴിയുക.
Read Also : ഐ.പി.എൽ : രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം
2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അതേപടി കണക്കാക്കപ്പെടുമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു. ഈ കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്കിംഗ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണം. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് യാത്രാ തീയതി, വിമാന റൂട്ട്, ബുക്കിംഗ് കോഡ് എന്നിവ മാറ്റാന്‍ അവസരം ലഭിക്കും. എന്നാല്‍ ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ പ്രത്യേക ക്ലാസോ അനുവദിക്കില്ല.
നേരത്തെ ബുക്ക് ചെയ്ത അതേ ക്ലാസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് കൂടുതല്‍ ഉള്ള സാഹചര്യം വരികയാണെങ്കില്‍ ബാക്കി തുക യാത്രക്കാരില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. മറ്റ് ക്ലാസുകളിലെ നിരക്ക് കൂടുതലാണെങ്കില്‍ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കും. പുതിയ റൂട്ടിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കാനാണ് തീരുമാനം.
Post Your Comments