KeralaLatest NewsNews

താനൂരിലെ കൊലപാതകം; യുവാവ് ക്രൂര മർദനത്തിന് ഇരയായിരുന്നതായി കണ്ടെത്തൽ

മലപ്പുറം: താനൂരിൽ യുവാവ്‌ കൊല്ലപ്പെട്ട സംഭവത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്. കൊല്ലപ്പെട്ട വൈശാഖിന്റെ ആന്തരികാവയവങ്ങൾക്കു മാരകമായ പരുക്കേറ്റിട്ടുണ്ടെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തി.

Read also: വായ്പ തട്ടിപ്പ്: കുടുംബശ്രീ ചെയർപഴ്സൻ അറസ്റ്റിൽ, മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ

വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥികൾ തകർന്ന നിലയിലാണ്. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിട്ടുണ്ട്.  വൈശാഖിന്റെ തലയ്ക്കു പിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയേറ്റതിനാലാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് വൈശാഖിനെ താനൂർ പിവിഎസ് തിയറ്ററിനുസമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

പരിസരപ്രദേശങ്ങളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുക്കാത്തതും കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ബലപ്പെടുത്താനാണ് താനൂർ പൊലീസിന്റെ തീരുമാനം.

shortlink

Post Your Comments


Back to top button