
കൊച്ചി : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 280രൂപയാണ് കുറഞ്ഞത്.ഇതനുസരിച്ച് പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ വീണ്ടും സ്വര്‍ണ വില ഇടിഞ്ഞു. ഔൺസിന് 1883.13 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Also read : സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്സ്മെന്റ്
സംസഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവുണ്ടായി. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കൂടിയത്. ഇതനുസരിച്ച് പവന് 37, 480 രൂപയിലും, ഗ്രാമിന് 4,685 രൂപയിലുമായിരുന്നു വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് വർദ്ധന ഉണ്ടായത്. ഇതിനു മുൻപുള്ള ദിവസം പവന് 240 രൂപയാണ് കുറഞ്ഞത് ഒരു പവൻ സ്വര്‍ണത്തിന് 37,120 രൂപയും ഗ്രാമിന് 4,640 രൂപയുമായിരുന്നു വില. ഇതിനു മുൻപുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിൽ ഒരു പവൻ സ്വര്‍ണത്തിന് 37,360 രൂപയും ഗ്രാമിന് 4,670 രൂപയുമായിരുന്നു വില.
ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 60.60രൂപയാണ് വില. എട്ടുഗ്രാമിന് 484.80 രൂപ, കിലോഗ്രാമിന് 60,600 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 62, 000 രൂപയായിരുന്നു വില.
Post Your Comments