Latest NewsNewsIndia

കരുത്താർജ്ജിക്കാനൊരുങ്ങി വ്യോമസേന ; 116 പോർവിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി : 116 പോർ വിമാനങ്ങൾ കൂടി വാങ്ങാൻ ഒരുങ്ങി ഇന്ത്യൻ വ്യോമസേന. ഈ വർഷം അവസാനത്തോടെ വിമാനങ്ങൾ വാങ്ങാൻ വിവിധ രാജ്യങ്ങളുമായി ധാരണയാകുമെന്നാണ് വിവരം. റഷ്യയിൽ നിന്നുമാണ് വിമാനങ്ങൾ വാങ്ങുന്നത് എന്നാണ് സൂചന. റഷ്യയിൽ നിന്നും 21 മിഗ്-29 പോർവിമാനങ്ങൾ വാങ്ങാൻ ഇതിനോടകം തന്നെ വ്യോമസേന തീരുമാനിച്ചിട്ടുണ്ട്. വിമാനങ്ങൾ വാങ്ങുന്നതിന് ഈ വർഷം ഡിസംബറിൽ തന്നെ റഷ്യയുമായി വ്യോമസേന ധാരണയുണ്ടാക്കും.

Read Also : പെട്രോള്‍ പമ്പിൽ വന്‍ തീപ്പിടുത്തം ; നിരവധി പേർക്ക് പരിക്ക് 

മിഗ് 29 വിമാനങ്ങൾക്ക് പുറമേ 12 സുഖോയ് 30 എംകെഐ വിമാനങ്ങളും വ്യോമസേന വാങ്ങാൻ ആലോചിക്കുന്നുണ്ട്. നിലവിൽ 250 സുഖോയ് 30 എംകെഐ പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായുള്ളത്. ഇത് കൂടാതെ 83 തേജസ് മാർക് 1 എ വിമാനങ്ങളും വാങ്ങാൻ ഈ വർഷം അവസാനത്തോടെ ധാരണയുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button