ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു.ബിനാമി നിരോധന നിയമ പ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി. 300 കോടി രൂപ മൂല്യം വരുന്ന ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നുണ്ട്.
Read Also : കോറോണവൈറസ് : സംസ്ഥാനത്ത് നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം
സീതാവൂർ, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകളുള്ളത്. ശശികലയുടെയും ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലുള്ള ഭൂസ്വ്തുക്കളും മരവിപ്പിച്ചു. ഈ വസ്തുവകകളുടെ പുറത്ത് ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷൻ വിഭാഗം നോട്ടീസ് പതിപ്പിച്ചു.
Post Your Comments