Latest NewsIndiaNews

ഉത്തര്‍പ്രദേശില്‍ സ്ത്രീ സ്വയം തീകൊളുത്തി, രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് പൊള്ളലേറ്റു

ബന്ദ: ഉത്തര്‍പ്രദേശില്‍ സ്ത്രീ സ്വയം തീകൊളുത്തി മരിച്ചു. വിഷാദരോഗം ബാധിച്ചതിനാലാണ് സ്ത്രീ സ്വയം തീകൊളുത്തിയത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് 60 ശതമാനം പൊള്ളലേറ്റു. ചൗബി ദേവി (55) യാണ് ചൊവ്വാഴ്ച മുറിയില്‍ സ്വയം തീകൊളുത്തിയത്. മകന്‍ ശങ്കര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പ്രാദേശിക എസ്എച്ച്ഒ ബല്‍ജീത് സിംഗ് പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഇരുവരെയും ഏരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി മരിച്ചതായി ആശുപത്രി അധികൃതരാണ് സ്ഥരീകരിച്ചത്. മകന്‍ 60 ശതമാനം പൊള്ളലേറ്റ് നിലവില്‍ ചികിത്സയിലാണ്. ചൗബി ദേവി മൂത്തമകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നും ഇളയ മകന്‍ അസുഖം മൂലം മരിച്ചതിനെ തുടര്‍ന്നും വിഷാദത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം യുവതിയുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചിരുന്നു. ഇതെല്ലാമാണ് ഇവര്‍ സ്വയം ജീവനൊടുക്കാനുണ്ടായ കാരണം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചതായി എസ്എച്ച്ഒ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button