തെന്നിന്ത്യയിൽ ശ്രദ്ധേയനായ താരമാണ് ഹരീഷ് പേരടി.സാമൂഹികമായ വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും നിലപാടും പലപ്പോഴും തുറന്നു പറയുന്ന ഹരീഷ് പേരടിയുടെ പുതിയ പോസ്റ്റ് ശ്രദ്ധനേടുന്നു. മതം മാറാന്‍ സ്വാതന്ത്ര്യമുള്ളത് പോലെ ജാതി മാറാന്‍ നമ്മുടെ നാട്ടില്‍ സ്വാതന്ത്ര്യമുണ്ടോ എന്നാണ് ഹരീഷ് പേരടി ഇപ്പോള്‍ ചോദിക്കുന്നത്. ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരില്‍ നിന്നും നമ്ബൂതിരിയില്‍ നിന്നും പുലയിനിലേക്ക് ജാതി മാറാന്‍ പറ്റുമോ എന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ നടന് ചോദിക്കുന്നു. അതായത് രാമന്റെ ജാതിയില്‍ നിന്ന് വാല്മീകിയുടെ ജാതിയിലേക്ക്, ഗാന്ധിയില്‍ നിന്ന് അംബേദക്കറിലേക്ക്.’പറ്റില്ലല്ലേ.
പോസ്റ്റ് പൂർണ്ണ രൂപം
മതം മാറാൻ സ്വാതന്ത്ര്യമുള്ളതുപോലെ ജാതി മാറാൻ ഇവിടെ സ്വാതന്ത്ര്യമുണ്ടോ?…രാമന്റെ ജാതിയിൽ നിന്ന് വാൽമീകിയുടെ ജാതിയിലേക്ക്..ഗാന്ധിയിൽ നിന്ന് അംബേദക്കറിലേക്ക് …ആനുകൂല്യങ്ങളൊന്നും വേണ്ടന്ന് എഴുതി കൊടുത്ത് നായരിൽ നിന്നും നമ്പൂതിരിയിൽ നിന്നും പുലയിനിലേക്ക്..പറ്റില്ല ല്ലേ…ദളിത് സഹയാത്രികനാവാതെ രേഖാമൂലം ദളിതനാവാൻ പറ്റില്ല ല്ലേ…അങ്ങിനെ സാധിക്കുമായിരുന്നെങ്കിൽ കുറച്ചുകൂടി ഊർജത്തോടെ ജീവിക്കാമായിരുന്നു…ശരിക്കും നല്ല കളികൾ കളിക്കാമായിരുന്നു…ഇതിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുന്നത് പോലെയുണ്ട്…
Post Your Comments