മേഘാലയ: സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനിച്ചു .ഒക്ടോബര്‍ 16 മുതല്‍ മേഘാലയയിലെ ആളുകള്‍ക്ക് കൊറോണ വൈറസ് പരിശോധനക്ക് പണം നല്‍കേണ്ടിവരും. മേഘാലയ ഉപമുഖ്യമന്ത്രി പ്രെസ്റ്റോണ്‍ ടിന്‍സോങ് ആണ് ഇക്കാര്യമറിയിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 7037 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 2371 പേര്‍ ചികിത്സയിലാണ്.60 പേര്‍ മരിച്ചു. 4606 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments