KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്‌ന സുരേഷടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ഐഎ കോടതി പരിഗണിക്കും

കൊച്ചി: വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരാകുന്നത്. നേരത്തെ യുഎപിഎ ചുമത്തുന്നതിന് ആവശ്യമായ തെളിവ് എവിടെ എന്ന് എന്‍ഐയോട് കോടതി ചോദിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഒന്‍പത് മണിക്കൂര്‍ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button