തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകക്ഷേമ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ബോർഡ് ചെയര്‍മാനായി ഡോ.പി രാജേന്ദ്രനാകും ചുമതലയേൽക്കുക . കൂടാതെ നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തി. മന്ത്രി തല സമിതി ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കും. കുട്ടനാട്, തൃശൂര്‍, പാലക്കാട് മേഖലകളിലെ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.
Read Also: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം
മില്‍ ഉടമകളും സപ്ലെകോയും തമ്മിൽ തര്‍ക്കമുണ്ടായതിനെ തുടർന്നാണ് നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മില്‍ ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടായിരുന്നു സ്വകാര്യ മില്‍ ഉടമകളുമായി സപ്ലെകോ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് നെല്ല് സംഭരിക്കാന്‍ മില്‍ ഉടമകള്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏല്‍പ്പിച്ചത്.
Post Your Comments