KeralaLatest NewsNews

പി. വിജയൻ ഐ.പി.എസിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; മുന്നറിയിപ്പുമായി ഐ.ജി

തിരുവനതപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് നിമ്മിച്ച തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ കേരളത്തിൽ വർധിച്ചു വരുന്നു. ഏറ്റവും ഒടുവിലായി ഐ.ജി പി. വിജയൻ ഐ.പി.എസിന്റെ പേരിലാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമിച്ച തട്ടിപ്പ് നടത്താൻ ശ്രമം നടക്കുന്നത്. ഐ.ജി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഇതേക്കുറിച്ച്‌ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read also: നിര്‍മാണം വന്‍തോതില്‍ വര്‍ധിച്ചു; എന്‍ 95 മാസ്‌കുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി

ചിലർ തന്റെ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി സൃഷ്ടിക്കുന്നതായും പൊലീസ് ഇതിൽ അന്വേഷണം ആരംഭിച്ചതായും ഐ.ജി പി. വിജയൻ ഐ.പി.എസ് പറയുന്നു. താൻ ആർക്കും അത്തരം ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കാറില്ലെന്നും ഇത്തരം വ്യാജ ഐഡിയിൽ നിന്നുള്ള അഭ്യർത്ഥനകൾ സ്വീകരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

പി. വിജയൻ ഐ.പി.എസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ചുവടെ:-

Alert message .
Some body have been creating fake fb Id of mine . We have registered a case and investigation going on . Pl don’t accept friend request from any such fake id.
More over I generally don’t send any friend request. Thank you

https://www.facebook.com/iotypvijayan/posts/4368928303177592?__cft__[0]=AZW-e3a8eeBX-gt1Jqwb5XZAAEt1-fey6m84iTXIlvt82w-fwo-XzVwPXp5iSRUqa6rzZdf8OWQR_y2S9WsnER0519HPPPL2_ZMWBkQkp6V8L3c7cTFO_tBEcQRKwnC8nnkfxIzGhGn3cXxlbXoFMn9K5G1gwxJ9WGHi63uoIbrTFanQMrIpN5hqVKJFiXkzU3k&__tn__=%2CO%2CP-R

shortlink

Post Your Comments


Back to top button