കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‍സ്‍മെന്‍റ്(ഇഡി). സ്വപ്‍ന,സന്ദീപ്,സരിത് എന്നിവര്‍ക്കെതിരെ ഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രാഥമിക കുറ്റപത്രത്തിൽ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
Also read : ഒരു കോടി രൂപ നല്‍കിയാല്‍ 2 കോടി നൽകും; 80 ലക്ഷം തട്ടിയ പ്രതിയെ പിടികൂടിയത് ക്രിക്കറ്റ് കളിക്കുന്നതിനിടെ
സ്വർണക്കടത്തുകേസിൽ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. എന്‍ഐഎ കേസില്‍ ജാമ്യം ലഭിച്ചാലും, എന്‍ഫോഴ്‍സ്‍മെന്‍റ് കേസില്‍ പ്രതികള്‍ പുറത്തുപോകാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഇഡിയുടെ തിരക്കിട്ട നീക്കം.
അതേസമയം നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഒൻപത് മണിക്കൂർ സമയമെടുത്താണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. സന്ദീപിന്‍റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കൽ രാത്രി 11.30നാണ് അവസാനിച്ചത്.
Post Your Comments