![DUBAI DUTY FREE MILLENIUM MILLIONAIRE DRAW](/wp-content/uploads/2020/10/dubai-duty-free-millenium-millionaire-draw.jpg)
ദുബായ് : കോവിഡ് കാലത്തെ ഭാഗ്യം, കോടികളുടെ സമ്മാനം പ്രവാസിക്ക് സ്വന്തം. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര്‍ നറുക്കെടുപ്പില്‍, അബുദാബിയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഷഫീഖ് മുഹമ്മദ് സിദ്ദിഖ് എന്ന 49കാരനാണ് 10 ലക്ഷം ഡോളര്‍(ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
Also read : ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരത്തിലെത്തി
സെപ്തംബര്‍ 10ന് ഓണ്‍ലൈനായി വാങ്ങിയ 4422 നമ്പർ ടിക്കറ്റിലൂടെയാണ് സമ്മാനം തേടിയെത്തിയത്. ഈ വിജയം വിശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞ മുഹമ്മദ് ഷഫീഖ് ദുബായ് ഡ്യൂട്ടി ഫ്രീയോടുള്ള തന്റെ നന്ദിയും അറിയിച്ചു,
പാകിസ്ഥാനിലെ ലഹോറില്‍ നിന്നുള്ള ഷഫീഖ്. 30 വര്‍ഷത്തോളമായി അബുദാബിയില്‍ താമസിക്കുന്നു. ഇവിടത്തെ ഒരു സ്വകാര്യ കമ്പനിയില്‍ പാര്‍ട്ണറാണ്. ഏഴ് കുട്ടികളുടെ പിതാവ് കൂടിയാണ് ഷഫീഖ്. ഇതുവരെയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര്‍ പ്രൊമോഷനില്‍ വിജയിക്കുന്ന 19-ാമത്തെ പാകിസ്ഥാൻ പൗരനാണ്.
Post Your Comments