COVID 19Latest NewsIndiaNews

24 മണിക്കൂറിനുള്ളിൽ 72,049 പുതിയ രോഗികള്‍; രാജ്യത്ത് കോവിഡ് ബാധിതർ 67 ലക്ഷം കടന്നു

ന്യൂ ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് രോഗികളായത് 72,049 പേര്‍. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 6757131 ആയി ഉയർന്നു. ഇന്നലെ മാത്രം കോവിഡ് ജീവൻ കവർന്നത് 986 പേരുടെതാണ്. ഇതോടെ കോവിഡ് ബാധിച്ചു രാജ്യത്ത് ആകെ മരണമടഞ്ഞത് 104555 പേർ ആയി. നിലവില്‍ 907883 പേരാണ് ചികിത്സയിലുള്ളത്.

Read also: കാർഷിക നിയമം: രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് സമാപിക്കും

മഹാരാഷ്ട്രയിൽ 12,258 പേർക്ക് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. കർണാടകത്തിൽ 9,993 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ആറര ലക്ഷം കവിഞ്ഞു. തമിഴ്‌നാട്ടിൽ 5,017 പേർക്കും ആന്ധ്രയിൽ 5,795 പേർക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനങ്ങളിൽ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button