കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവമായ കോവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാമതായി കേരളം. ജനസംഖ്യയുടെ ദശലക്ഷത്തില്‍ 2421 രോഗികളാണ് കേരളത്തിലുള്ളത്. ഇത് മഹാരാഷ്ട്രയില്‍ 2297ഉം കര്‍ണാടകയില്‍ 1845ഉം ആണ്. ഡല്‍ഹിയില്‍ ഇത് 1503 ആണ്. സംസ്ഥാനത്ത് രോഗവ്യാപനം ഉയരുന്നത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജനസംഖ്യയുടെ ദശലക്ഷ കണക്കില്‍ ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്. സെപ്റ്റംബര്‍ 26 മുതല്‍ ഓക്ടോബര്‍ 3 വരെയുള്ള കണക്കെടുത്ത് പരിശോധിച്ചാല്‍ കേരളത്തില്‍ ഇത് 1599 ആണ്. ഇതേ ആഴ്ചയില്‍ ഡല്‍ഹിയില്‍ 1198 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 1055 കേസുകളാണ്. മഹാരാഷ്ട്രയില്‍ ഇത് 976 ആണ്. ഈ കാലയളവില്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. 13.8 ശതമാനമാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . എന്നാല്‍ ഇത് ദേശിയ ശരാശരിയില്‍ 7.3 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയത് മഹാരാഷ്ട്രയിലാണ്. 16.7 ശതമാനം.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണെന്നാണ് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.
Post Your Comments