കണ്ണൂർ: കണ്ണൂരിൽ കോവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കോവിഡ് രോഗ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ ഉസ്മാന് ആണ് മരിച്ചത്. 65 വയസ്സായിരുന്നു.
Read also: ഉത്ര വധക്കേസിന്റെ വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്ന് ആരംഭിക്കും
ഉസ്മാന് ഹൃദയസംബന്ധമായ രോഗവുമുണ്ടായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ 545 പേര്‍ക്ക് ആണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 485 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 36 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 14,405 ആയി. ഇവരില്‍ 253 പേര് ഇന്നലെ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 7,864 ആയി. കോവിഡ് ബാധിച്ച് മരിച്ച 56 പേര് ഉള്‍പ്പെടെ 120 കോവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. 5,876 പേര് ചികിത്സയിലാണ്.
Post Your Comments