അബുദാബി : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം യുഎഇയിലും ഒരു ലക്ഷം കടന്നു. ചൊവ്വാഴ്ച്ച 1061 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു, ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആയിരം കടക്കുന്നത്. ആറു പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,00,794ഉം, മരണസംഖ്യ 435ഉം ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1146 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 90,556 ആയി ഉയർന്നു. നിലവിൽ 9803പേരാണ് ചികിത്സയിലുള്ളത്. യുഎഇയിൽ ഇതുവരെ ഒരു കോടി രണ്ടു ലക്ഷത്തിലേറെ പേർക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Also read : ഒമാനിൽ വാഹനാപകടം : പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
ഒമാനില്‍ 834 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി.102,648 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91275 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 990 ആയി
Post Your Comments