KeralaNews

ചൈനീസ് പോര്‍വിമാനം വയലില്‍ തകര്‍ന്നു വീണു… ദുരൂഹത

ബീജിംഗ് : ചൈനീസ് പോര്‍വിമാനം വയലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ, എവിടെയാണ് പോര്‍വിമാനം വീണതെന്നോ ചൈനീസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചാണ് വിമാനം തകര്‍ന്നതെന്നാണ് മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വന്‍ കൈയടി : ഐഫോണും സാംസംഗും ഇന്ത്യന്‍ മണ്ണിലേയ്ക്ക്

ഹിമാലയന്‍ പ്രദേശങ്ങളിലും ദക്ഷിണ ചൈനാ കടലിലും വ്യോമാഭ്യാസം തുടരുന്ന ചൈനീസ് സേനയുടെ പോര്‍വിമാനത്തിന് സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. ഒക്ടോബര്‍ 5ന് പൈലറ്റ് വാങ് ജിയാന്‍ഡോങിന്റെ പോര്‍വിമാനം ടേക്ക് ഓഫ് ചെയ്തയുടനെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നതായാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ച് സെക്കന്‍ഡിനുശേഷം, അടിയന്തര ബാക്കപ്പ് പവര്‍ ഉപയോഗിച്ച് കോക്ക്പിറ്റ് ഡിസ്‌പ്ലേ സ്‌ക്രീന്‍ പുനഃസ്ഥാപിച്ചു. വേഗം കൂട്ടി മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. കാരണം എന്‍ജിന്റെ പ്രവര്‍ത്തനം ഏകദേശം നിലച്ചിരുന്നു. ഈ സമയത്ത് നിലത്തുനിന്ന് 272.7 മീറ്റര്‍ മാത്രം ഉയരത്തിലായിരുന്നു പോര്‍വിമാനം. ഇതിനാല്‍ തന്നെ താവളത്തിലേക്ക് മടങ്ങാന്‍ സമയമില്ലെന്നും വിമാനം തകര്‍ന്നുവീഴുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച്, 37 സെക്കന്‍ഡിനുള്ളില്‍ വിങ് മൂന്ന് പ്രാവശ്യം ജനവാസമേഖലയില്‍ നിന്ന് വിമാനം തിരിച്ചുവിട്ടുവെന്നാണ്. പിന്നീട് ഒരു നെല്‍വയല്‍ ലക്ഷ്യമിട്ട് 75.9 മീറ്റര്‍ ഉയരത്തില്‍ നിന്ന് പാരച്യൂട്ട് വഴി പൈലറ്റ് താഴെ ഇറങ്ങുകയായിരുന്നു. വിമാനം വയലില്‍ തകര്‍ന്നു വീണു. എന്നാല്‍, അപകടത്തില്‍പെട്ടത് ഏത് തരത്തിലുള്ള ജെറ്റാണ് എന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button