ന്യൂഡല്‍ഹി: ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും അടക്കം ആളുകൂടുന്ന ആഘോഷങ്ങള്‍ക്ക് മാര്‍ഗ രേഖയുമായി കേന്ദ്ര സര്‍ക്കാര്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ നിര്‍ദ്ദേശം തുടരും. അതേസമയം രാജ്യത്ത് കോവിഡ് കേസ് വര്‍ദ്ധിച്ചു വരുന്നതിനാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉത്സവകാലത്ത് കോവിഡ് പ്രതിരോധത്തില്‍ അയവു പാടില്ലെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കി.
കണ്ടെയ്‌ന്മെന്റ് മേഖലകളില്‍ ഒരു ആഘോഷ പരിപാടികളും പാടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവിടെയുള്ളവര്‍ മറ്റിടങ്ങളിലെ പരിപാടികളില്‍ സംഘാടകരാകാനും പാടില്ല. ആഘോഷങ്ങളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം അടക്കമുള്ള കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ നിര്‍ദ്ദേശം തുടരും.
ഉത്സവങ്ങള്‍ നടത്താമെങ്കിലും കോവിഡ് പ്രതിരോധത്തിനു വേണ്ടി നിരവധി മാനദണ്ഡങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഉത്സവം നടത്തുമ്പോള്‍ ആരാധനാലയങ്ങളില്‍ വിഗ്രഹങ്ങളിലും വിശുദ്ധ പുസ്തകങ്ങളിലും മറ്റും തൊടുന്ന രീതിയുണ്ടെങ്കില്‍ ഒഴിവാക്കണം. ഗായകസംഘങ്ങള്‍ക്കു പകരം റിക്കോര്‍ഡ് പാട്ടുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി അന്നദാനം നടത്താന്‍ അനുമതി ഉണ്ടെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചു മാത്രമേ അന്നദാനം നടത്താവൂ. ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ളവര്‍ തുടങ്ങിയവര്‍ സ്വയം ഒഴിവാകണം.
Post Your Comments