ബെംഗളുരു: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ക്ലീന്‍ ചീറ്റില്ല. ബെംഗളുരു മയക്കുമരുന്ന് കേസിലാണ് ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.. മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിയായ അനൂപ് മുഹമ്മദ്ദുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താനായിരുന്നു ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
Read Also : ‘പാര്‍ട്ടി എന്നെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു, ടിപിയുടെ ഗതി വരാഞ്ഞത് മുസ്ലീമായതിനാൽ’ : അബ്ദുള്ളക്കുട്ടി
ശാന്തിനഗറിലെ ഇ.ഡി. ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ വിളിച്ചു വരുത്തി ആറുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ആവശയമെങ്കില്‍ ബിനീഷ് കോടിയേരിയെ വീണ്ടും വിളിപ്പിക്കുമെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്. അനൂപിന് പണം നല്‍കിയവരെ മുഴുവന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
നേരത്തെ സ്വര്‍ണക്കടത്ത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി കൊച്ചി യൂണിറ്റ് സെപ്റ്റംബര്‍ ഒമ്പതിന് ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.
Post Your Comments