കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്‍ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ് സൂചന.
Read Also : മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
2021ല്‍ ലോകത്ത് 150 ദശലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകുന്നു . വ്യത്യസ്തമായ സമ്ബദ്‌വ്യവസ്ഥയിലേക്ക് രാജ്യങ്ങള്‍ തയ്യാറെടുക്കണമെന്നും ലോകബാങ്ക് നിര്‍ദ്ദേശിക്കുന്നു.
പോവര്‍ട്ടി ആന്‍ഡ് ഷെയേര്‍ഡ് പ്രോസ്പരിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തൊഴില്‍, മൂലധനം, പുത്തന്‍ ആശയങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് മൂലം ഈ വര്‍ഷാവസാനം 88 ദശലക്ഷം മുതല്‍ 115 ദശലക്ഷം വരെ പേരെ കൊടുംദാരിദ്ര്യം ബാധിക്കും. 2021ല്‍ ഇത് 150 ദശലക്ഷമായി ബാധിക്കും.കൊവിഡ് മഹാമാരി ഇല്ലായിരുന്നുവെങ്കില്‍ ആഗോള ദാരിദ്ര്യനിരക്ക് 2020ല്‍ 7.9 ശതമാനമായി കുറയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments