ലറിഡൊ: പുതിയ തന്ത്രങ്ങളുമായി മനുഷ്യ കടത്ത്. ഒരു വാനിനുള്ളിലെ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ 13 മനുഷ്യരെ അടച്ചു ടേപ്പു കൊണ്ടു സീൽ ചെയ്ത നിലയിൽ പിടികൂടി. സംഭവം യുഎസിലെ ലറിഡൊ 1–35 ചെക്ക് പോയിന്റിലാണ്. ബോർഡർ പെട്രോൾ ഏജന്റുമാരുടെ ചോദ്യത്തിന് വാൻ ഡ്രൈവർ മറുപടി നൽകിയത് 13 പെട്ടികളും ഡ്രൈവറെ സഹായിക്കുന്നതിന് ഒരാളും മാത്രമാണ് വാനിൽ ഉള്ളതെന്നാണ്.
എന്നാൽ അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായതിനാൽ ആരെയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവറേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തിൽ കാർഡ് ബോർഡ് പെട്ടിക്കുള്ളിൽ സീൽ ചെയ്ത മനുഷ്യകടത്തു നടത്തുക എന്നത് അപൂർവ്വമാണെന്ന് ലറിഡൊ സെക്ട്ടർ ചീഫ് പെട്രോൾ ഏജന്റ് മാത്യു ജെം ഹഡക്ക് പറഞ്ഞു.
രാജ്യത്ത് കോവിഡ് 19 മഹാമാരിയിൽ ഇത്തരം മനുഷ്യക്കടത്തു സമൂഹത്തിൽ രോഗവ്യാപനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മനുഷ്യ കടത്തു തടയുന്നതിനുള്ള സർവ്വ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments