ചെന്നൈ: തമിഴ് സിനിമ നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഈ മാസം ഇത് രണ്ടാം തവണയാണ് വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്തംബർ 22 ന് ചെന്നൈ മണപ്പക്കത്തുള്ള എം.ഐ.ഒ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read Also : ബിജെപി പ്രവർത്തകന് നേരെ വെടിയുതിർത്ത് ഭീകരർ
ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയ്ക്കും കോവിഡ് പോസിറ്റീവാകുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ രണ്ടിനാണ് വിജയകാന്തും ഭാര്യയും ചികിത്സ അവസാനിപ്പിച്ച് മടങ്ങിയത്. ശേഷം അദ്ദേഹത്തെണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments