Life Style

പുകവലി നിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍

 

ആരോഗ്യത്തിന് ഹാനികരമായ ഒന്നാണ് പുകവലി. ഇത് നിര്‍ത്താന്‍ വേണ്ടി പലരും വളരെ ഏറെ കഷ്ടപ്പെടാറുണ്ട്. ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുമ്‌ബോഴും സമയം പോകാന്‍ വേണ്ടിയുമെല്ലാം ആരംഭിക്കുന്ന പുകവലിയെന്ന ശീലം പിന്നീട് തുടര്‍ന്ന് കൊണ്ടേയിരിക്കും. പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന പലതും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് പുകവലി നിര്‍ത്താന്‍ സഹായിക്കും. പുകവലിക്കാന്‍ തോന്നുകയാണെങ്കില്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. പുകവലിക്കുന്നതിന് മുമ്ബായി ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റുമെന്നും അവര്‍ പറയുന്നു. ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നതും പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Post Your Comments


Back to top button