മത്തന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് മത്തങ്ങക്കുള്ള കഴിവ് അധികമാര്‍ക്കും അറിയില്ല. നിത്യ യൌവ്വനം തരാന്‍ കഴിവുണ്ട് മത്തങ്ങക്ക് എന്നതാണ് വാസ്തവം.
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി നിറവും തിളക്കവും നിലനിര്‍ത്താന്‍ മത്തങ്ങ സൌന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നന്നായി വേവിച്ച മത്തങ്ങയില്‍ അല്പം നാരങ്ങ നീരു ചേര്‍ത്ത് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാനാകും. ഇത് ചര്‍മ്മത്തെ കൂടുതല്‍ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റും.
മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഒരു വഴിയാണ് മത്തന്‍. വേവിച്ച മത്തനില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം അല്പനേരം കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ കറുത്ത പാടുകളെ പൂര്‍ണമായും ഒഴിവാക്കാം.
Post Your Comments