Latest NewsKeralaNews

വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുത്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ ആ വീഴ്ച എന്താണെന്ന് സർക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കിൽ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കുമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Read also: ട്രാക്റ്ററിലെ കുഷ്യനിട്ട സോഫയിലിരിക്കുന്ന രാഹുൽ ഗാന്ധി: വിമർശനവുമായി മന്ത്രി ഹർദീപ് പുരി

ഇത്തരം പ്രസ്താവനകൾ ഇറക്കിയവർക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കും. എന്നാൽ ഇതൊന്നും കേരളത്തിൽ ഏശില്ല. സംസ്ഥാനത്ത് കൊവിഡ് ജാഗ്രതയിൽ കുറവുണ്ടായതിനാലാണ് വ്യാപനം കൂടിയത്. പക്ഷേ നേരത്തെയുണ്ടായിരുന്ന നില യിലേക്ക് നമ്മൾ തിരിച്ചുപോകും. അതിനാൽ കർശനമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ആരോഗ്യവകുപ്പിനെതിരായി ചിലർ ഉയർത്തുന്ന വിമർശനങ്ങൾ ഉചിതമായതാണോ എന്ന് ആരോപണം ഉന്നയിക്കുന്നവർ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button