തിരുവനന്തപുരം : കോവിഡ് ചികിത്സയില്‍ കഴിഞ്ഞ രോഗിയുടെ ശരീരത്തില്‍ വ്രണവും പുഴുക്കളും കണ്ടെത്തിയ സംഭവത്തില്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നേഴ്‌സുമാരായ കെ വി രജനി, ലീന കുഞ്ചന്‍ എന്നിരുടെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ആരോഗ്യ ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
പടിക്കെട്ടില്‍നിന്ന് വീണ് തോളെല്ലിനും കഴുത്തിനും പരിക്കേറ്റ രോഗിയുടെ കഴുത്തില്‍ കോളര്‍ ഇട്ടിരുന്നു. അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഇത് അഴിച്ചുമാറ്റാത്തതിനാല്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലിരുന്നപ്പോള്‍ കഴുത്തിലെ മുറിവുകള്‍ കാണാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസ്ഥിരോഗവിഭാഗത്തിന് വീഴ്ചയുണ്ടായോ എന്ന് വകുപ്പുതല അന്വേഷണം നടത്താനും നിര്‍ദേശമുണ്ട്. കോവിഡ് വാര്‍ഡിലെ ചികിത്സ പരാതി രഹിതമാക്കാന്‍ കോവിഡ് സെല്‍ രൂപീകരിക്കും. രോഗികളുടെ ക്ഷേമത്തിനും അണുബാധാ നിയന്ത്രണ മേല്‍നോട്ടത്തിനും ആര്‍എംഒയെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
Post Your Comments