Latest NewsNewsSaudi ArabiaGulf

പുതിയ കറൻസി പുറത്തിറക്കി ഗൾഫ് രാജ്യം

റിയാദ് : പുതിയ കറൻസി പുറത്തിറക്കി സൗദി അറേബ്യ. അഞ്ചു റിയാൽ നോട്ട് പുറത്തിറക്കിയതായി സൗദിയുടെ കേന്ദ്ര ബാങ്കായ സൗദി മോണിറ്ററി അതോറിറ്റി (സമ) അറിയിച്ചു. പുതിയ ദേശീയ കറൻസി വികസിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് അഞ്ചു റിയാൽ നോട്ട് പുറത്തിറക്കിയത്. പുതിയ സാങ്കേതിക വിദ്യയും കൂടുതൽ സുരക്ഷിതത്വവും സമ്മാനിക്കുന്ന പോളിമർ നോട്ടുകളാണ് ഇറക്കുന്നതെന്നും,ഇത് പരിസ്ഥിതി സൗഹൃദമാണ് എന്ന പ്രത്യേകത കൂടി ഉണ്ടെന്നും സമ അറിയിച്ചു.

അഴുക്കിനെ പ്രതിരോധിക്കാനും പോളിമർ നോട്ടുകൾക്കാകും. താപം, ഈർപ്പം തുടങ്ങിയ വ്യത്യസ്ത അവസ്ഥകളെ നേരിടാനും ചുരുട്ടുമ്പോഴും മടക്കുമ്പോഴും കേടുപാടുകൾ വരാതിരിക്കുന്ന രീതിയിലാണ് കറൻസിയുടെ നിർമാണമെന്നും നേരത്തെയുള്ള നോട്ടുകൾ തുടർന്നും ഉപയോഗിക്കാമെന്നും സമ വ്യക്തമാക്കി.

പുതിയ നോട്ടിന്റെ രൂപകല്പനയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ചിത്രവും വിഷൻ 2030 ലോഗോയും, അൽ ഉഖൈർ മരുഭൂമി, ശൈബ എണ്ണപ്പാടം രാജ്യത്തെ അപൂർവ പൂക്കളുടെ കാഴ്ച എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button