WeirdFunny & Weird

ട്രക്കിന് മുകളിൽ കരിമ്പ്, വിടാതെ ആനക്കൂട്ടം…

ആനകൾക്ക് കരിമ്പ് വലിയ ഇഷ്ടമാണ്. ഇപ്പോൾ കരിമ്പ് കയറ്റി വന്ന ഒരു ട്രക്ക് ആനക്കൂട്ടം തടഞ്ഞ് കരിമ്പ് തിന്നുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കരിമ്പ് നിറച്ച ട്രക്കിനരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തുകയായിരുന്നു. അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആനക്കൂട്ടത്തെ കണ്ട് ചരക്കുവാഹനം നിര്‍ത്തുകയും ചെയ്തു. ട്രക്കിനരികിലെത്തിയ അമ്മയാന തുമ്പിക്കൈ ഉയർത്തി ട്രക്കിന് മുകളിൽ അടുക്കിയിരുന്ന കരിമ്പെടുത്ത് തിന്നുന്നതാണ് വീഡിയോയില്‍ കാണുന്നത്.

 

ട്രക്കിനുള്ളിൽ ഉണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button