Latest NewsNewsIndia

അവർക്ക് മകനെ വലിയ ഇഷ്ടമാണ്: കേന്ദ്ര ഏജന്‍സികളെ പരിഹസിച്ച് ഡി.കെ. ശിവകുമാറിന്റെ അമ്മ

ബെംഗളൂരു: സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ കേന്ദ്ര ഏജന്‍സികൾക്ക് തന്റെ മകനെ വലിയ ഇഷ്ടമാണെന്ന് ഡി.കെ. ശിവകുമാറിന്റെ അമ്മ ഗൗരമ്മ. ഇഷ്ടമുള്ളത് കൊണ്ടാണ് അവര്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കുന്നതെന്നും അവർ പറയുകയുണ്ടായി. അവര്‍ ഇടയ്ക്കിടെ വരും. അവര്‍ പരിശോധിക്കട്ടെ, വേണ്ടതെന്താണെന്നുവെച്ചാല്‍ എടുക്കട്ടെ. ഇനി ഒന്നും കിട്ടിയില്ലെങ്കില്‍ എന്റെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്യട്ടെയെന്നും ഗൗരമ്മ പറയുന്നു.

Read also: മന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ ദിവസം കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങിലായി ഡി.കെ. ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. വീട്ടിലടക്കം നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. മുൻപും രണ്ട് തവണ ശിവകുമാറിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button