Latest NewsNewsIndia

തിയറ്ററുകള്‍ തുറക്കാം… മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രനിര്‍ദേശം. രാജ്യത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. തീയേറ്ററില്‍ 50% സീറ്റുകളില്‍ മാത്രമേ കാണികളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ബാക്കി സീറ്റുകളില്‍ ‘ഇവിടെ ഇരിക്കരുത്’ എന്ന് രേഖപ്പെടുത്തിയിരിക്കണം

Read Also : സർക്കാർ വാ​ദ​ങ്ങ​ൾ പൊ​ളി​യുന്നു; സെ​ക്ര​ട്ട​റി​യ​റ്റി​ലെ തീ​പി​ടു​ത്തം ഷോ​ട്ട്സ​ർ​ക്യൂ​ട്ട് മൂ​ല​മ​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ​

തിയറ്ററില്‍ സാമൂഹ്യ അകലം നിര്‍ബന്ധമാണെന്നും,സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ആരോഗ്യ സേതു ആപ്പ് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്.

തിയേറ്ററുകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നും, കൂടുതല്‍ കൗണ്ടറുകള്‍ തുറക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഒന്നിലധികം പ്രദര്‍ശനശാലകള്‍ ഉള്ളിടത്ത് പ്രദര്‍ശന സമയം വ്യത്യസ്തപ്പെടുത്തണം, ഇടവേളകളില്‍ കാണികള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button