തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാതലത്തിൽ സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിൽ ഭിന്നത. ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റന്നാൾ( സെപ്തംബർ-8)ന് യോഗം വിളിച്ചു ചേർക്കും. യോഗത്തിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനുൾപ്പടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
Read Also: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവർക്ക് ദർശനം; മാർഗനിർദ്ദേശവുമായി ശബരിമല വിദഗ്ധ സമിതി
ബാറുകൾ തുറക്കുന്ന കാര്യത്തിൽ എൽഡിഎഫും സിപിഐഎം നേതൃത്വവും നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയാണ് കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ബാർ തുറക്കൽ നീട്ടിയത്. ഇത് സംബന്ധിച്ച എക്സൈസ് വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത് കഴിഞ്ഞ ആഴ്ചയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ബാറുടമകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ബാറുകൾ തുറന്നാൽ കൗണ്ടർ വഴി വിൽപനയുണ്ടാവില്ലെന്നും ക്ലബുകളിലും മറ്റും ഇരുന്നു മദ്യപിക്കാന്‍ ആകുമെന്നാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് വ്യപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കോവിഡ് രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നത് കണക്കിലെടുത്താണ് എക്സൈസ് വകുപ്പ് ശുപാർശ നൽകിയത്.
Post Your Comments