Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNews

അഫ്ഗാന്‍ ക്രിക്കറ്റ് താരം നജീബ് തറകായ് കാറപകടത്തിൽ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ നജീബ് തറകായ് വിടപറഞ്ഞു. ഒക്ടോബര്‍ രണ്ടിന് നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നജീബ് നന്‍ഗന്‍ഹറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് മരണം സ്ഥിരീകരിച്ചത്.

Read also: ഹാഥ്‌റാസ് ബലാത്സംഗ കേസ്: കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് സുപ്രീംകോടതിയിൽ യു പി സര്‍ക്കാർ

2014-ൽ ബംഗ്ലാദേശിൽ നടന്ന ട്വന്റി-20 ലോകകപ്പിലായിരുന്നു നജീബിന്റെ അരങ്ങേറ്റം. അതിനുശേഷം യു.എ.ഇ, അയർലന്റ്, സിംബാബ്വെ, ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകൾക്കെതിരേ കളിച്ചു. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ മിസ് അയ്നക് നൈറ്റ്സിനായി കളത്തിലിറങ്ങിയ താരം 32 റൺസ് നേടി. അഫ്ഗാനിസ്താനായി 12 ട്വന്റി-20യും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ ക്രിക്കറ്റ് ടൂർണമെന്റായ ഷപഗീസ പ്രീമിയർ ലീഗിലാണ് നജീബ് അവസാനമായി കളിച്ചത്.

shortlink

Post Your Comments


Back to top button