KeralaCinemaMollywoodLatest NewsNewsEntertainmentKollywood

‘സിനിമ എന്നെ എപ്പോഴാണോ കൈവിടുന്നത് അപ്പോഴാണ് വിശ്രമം’; വിജയ് സേതുപതി

ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് വിജയ് സേതുപതി. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ ചെറിയ ഒരു വേഷം ചെയ്തുകൊണ്ടാണ് വിജയ് സേതുപതി സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു. തേന്‍മേര്‍ക്ക് പരുവക്കാറ്റിലൂടെ നായകനായ അദ്ദേഹം വില്ലനായി നിര്‍മ്മാതാവായി തിരക്കഥാകൃത്തായി ഗാനരചയിതാവും ഗായകനുമായി എല്ലാറ്റിലുമുപരി ആരാധകര്‍ക്ക് മക്കള്‍ സെല്‍വനായി മാറി.

ഇത്തവണത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാര നേട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ ഊണും ഉറക്കവും പോലും നഷ്ടപ്പെടുത്തി സിനിമയ്ക്കായി പ്രവര്‍ത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഫ്‌ലാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

”കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് കര കയറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലെത്തിയത്. സിനിമ എന്ന ചതിച്ചില്ല. അതു കൊണ്ട് തന്നെ സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു. സിനിമ എന്നെ എപ്പോഴാണ് കൈവിടുന്നത് അപ്പോഴാണ് വിശ്രമം” – വിജയ് സേതുപതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button