ജെനീവ: കൊറോണ വൈറസും കോവിഡ് 19 ഉം സംബന്ധിച്ച് ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം. ഇത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിന്‍െ്റ 20 ഇരട്ടിയിലധികമാണ്. ഇനിയും വെല്ലുവിളിയുടെ നാളുകളാണ് കാത്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
Read Also : തലസ്ഥാന ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 700 പേര്‍ക്ക്: ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിലാണ് ഡോ. മൈക്കല്‍ റയാന്‍ ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. നഗര, ഗ്രാമീണ പ്രദേശങ്ങളുടെ അടിസ്ഥാനത്തിലും ആളുകള്‍ ഉള്‍പ്പെടുന്ന വിവിധ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലും രോഗികളുടെ എണ്ണത്തില്‍ വ്യത്യാസം വന്നേക്കാം. എന്നാല്‍ ലോകത്തിലെ വലിയൊരു വിഭാഗം ഇപ്പോഴും രോഗഭീഷണിയിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Post Your Comments