തൃശൂര്‍: സർക്കാർ ഉത്തരവിറങ്ങിയിട്ടും അഞ്ചുമാസത്തെ പ്രതിഫലം കിട്ടാതെ സംസ്ഥാനത്തെ പതിനായിരത്തോളം ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റുമാര്‍ ദുരിതത്തിൽ. കോവിഡ് കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നത് സംബന്ധിച്ച ആശങ്കക്കൊപ്പം നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററിലെ (എന്‍.ഐ.സി) സെര്‍വര്‍ തകരാര്‍ കൂടിയായതോടെയാണ് ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാരുടെ ജീവിതം പ്രതിസന്ധിയിലായത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഏജന്‍റുമാര്‍ക്ക് അവസാനമായി പ്രതിഫലം ലഭിച്ചത്. ഏപ്രിലില്‍ ലോക്ഡൗണായതിനാല്‍ ഏജന്‍റുമാര്‍ സേവനത്തില്‍നിന്ന് മാറിനില്‍ക്കാനായിരുന്നു ഉത്തരവ്. തുടര്‍ന്ന് മേയ് മുതല്‍ നിബന്ധനകളോടെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയായിരുന്നു.
Read Also: സ്വർണ്ണക്കടത്ത് കേസ്; തെളിവ് നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകും: കോടതി
ക്ഷേമനിധി ഉള്ളവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കോവിഡ്കാല സമാശ്വാസ തുക പോലും ദേശീയ സമ്ബാദ്യപദ്ധതി ഏജന്‍റുമാര്‍ക്ക് അനുവദിച്ചില്ലെന്ന പരാതി മഹിള പ്രധാന്‍ ഏജന്‍റുമാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ കോവിഡ് പ്രതിസന്ധി എങ്ങനെ രേഖയില്‍ അവതരിപ്പിക്കാമെന്ന പോസ്റ്റല്‍- ദേശീയ സമ്പാദ്യ പദ്ധതി വകുപ്പുകളിലെ ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പ്രതിഫല നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. സമയാസമയങ്ങളില്‍ പ്രതിഫലം അനുവദിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുമെങ്കിലും തുക ഏജന്‍റുമാരുടെ കൈയിലെത്തിയില്ല. രണ്ട് മാസമായി ദേശീയ സമ്പാദ്യ പദ്ധതി വിവരങ്ങള്‍ സൂക്ഷിക്കുന്ന നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍ററിലെ (എന്‍.ഐ.സി) സെര്‍വര്‍ തകരാറിലായതും ഏജന്‍റുമാര്‍ക്ക് ഇരുട്ടടിയായി. െസര്‍വര്‍ ശരിയാകുന്ന മുറക്കായിരിക്കും നടപടികള്‍. അതിനാല്‍ തുക കൈയിലെത്താന്‍ ഇനിയും വൈകാനിടയുണ്ടെന്ന് ദേശീയ സമ്ബാദ്യ പദ്ധതി അധികൃതര്‍ പറയുന്നു.
Post Your Comments