Latest NewsNewsIndia

വിജയ് മല്യയെ വിദേശത്ത് നിന്നും തിരികെ എത്തിക്കാനുള്ള രഹസ്യ നടപടികള്‍ ആരംഭിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത്​ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയെ തിരികെയെത്തിക്കുന്നതിനുള്ള രഹസ്യനടപടികള്‍ പുരോഗമിക്കുകയാണെന്ന്​ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാറും യു.കെ സര്‍ക്കാറും തമ്മില്‍ ചില രഹസ്യ നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്​ അതിന്​ ശേഷം മല്യയെ നാട്ടിലെത്തിക്കുമെന്നും കേ​ന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചു.

Read Also : രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാനായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

അതേസമയം വിജയ്​ മല്യയെ എപ്പോള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നത്​ സംബന്ധിച്ച്‌​ വിവരങ്ങളറിയിക്കാന്‍ മല്യയുടെ അഭിഭാഷകരോട്​ കോടതി ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിനകം ഇക്കാര്യം അറിയിക്കാനാണ്​ ഉത്തരവ്​. വിജയ്​ മല്യയെ തിരികെ എത്തിക്കുന്നത്​ സംബന്ധിച്ച്‌​ വിദേശകാര്യമന്ത്രാലയമാണ്​ സുപ്രീംകോടതിയില്‍ നിലപാട്​ അറിയിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button