Latest NewsNewsIndia

പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ശ്രീനഗര്‍ : പുല്‍വാമയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തെക്കന്‍ കാശ്മീരിലെ പാംപോരയിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹൈവേയില്‍ സുരക്ഷയ്ക്കായി നിന്നിരുന്ന ജവാന്മാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

read also : അതീവജാഗ്രതിയില്‍ ഇന്ത്യന്‍ വ്യോമസേന : തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം

പുല്‍വാമ ജില്ലയിലെ പാപോരിലാണ് സംഭവം. സിആര്‍പിഎപ് 110 ബറ്റാലിയന്‍ സംഘത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഖാണ്ഡിജല്‍ പാലത്തില്‍ ചുമതലയ്ക്കായാണ് സിആര്‍പിഎഫ് സംഘത്തെ നിയോഗിച്ചത്. ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button