Latest NewsKeralaNews

കോതമംഗലത്ത് ബന്ധുക്കൾ കൈയൊഴിഞ്ഞ മധ്യവയസ്കൻ വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ

കോതമംഗലം: എറണാകുളം കോതമംഗലത്ത് മാനസിക വെല്ലുവിളി നേരിടുന്ന മധ്യവയസ്കൻ വീട്ടിൽ പുഴുവരിച്ച നിലയിൽ. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ മാമലകണ്ടം പത്താം വാർഡിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് കാലിലെ വ്രണങ്ങളിൽ നിന്നും പുഴുവരിച്ച നിലയിൽ വീടിൻ്റെ വരാന്തയിൽ കണ്ടെത്തിയത്.

Read also: പിടിമുറുക്കി കോവിഡ്, ലോകത്ത് രോഗ ബാധിതരുടെ എണ്ണം മൂന്നരക്കോടി കടന്നു

വീടിന്‍റെ വരാന്തയില്‍ അവശനിലയിൽ കിടന്ന ഗോപിയുടെ ദുരിതജീവിതം പുറം ലോകമറിയുന്നത് ഇതുവഴി പോയ നെല്ലിക്കുഴി സ്വദേശി ഷാജിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്. വീടിന്‍റെ വരാന്തയില്‍ അവശനിലയിൽ ഒരാള്‍ കിടക്കുന്നത് കണ്ട ഷാജി ഗോപിയുടെ നില വീഡിയോയിൽ പകർത്തി പുറംലോകത്തെത്തിച്ചു.

വിവാഹിതനല്ലാത്ത ഗോപിക്ക് ഏക്കർ കണക്കിന് സ്വത്തുക്കൾ സ്വന്തമായുണ്ട്. ഇയാൾക്ക് സഹോദരന്മാരുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. മുമ്പ് കുട്ടമ്പുഴ പോലീസും സാമൂഹിക-രാഷ്ട്രിയ പ്രവർത്തകരും വിഷയത്തിൽ ഇടപ്പെട്ടങ്കിലും ബന്ധുക്കൾ വഴങ്ങാതിരിക്കുകയായിരുന്നു. സാമൂഹിക വകുപ്പ് ഏറ്റെടുക്കണമെങ്കിൽ സംരക്ഷണ ചിലവും പരിചരിക്കുന്നതിന് ആളെ നൽകണമെന്നുമാണ് നിബന്ധന. ഇതിന് ബന്ധുക്കൾ തയ്യാറാകുന്നില്ലെന്നാണ് വാർഡ് മെമ്പറായ മാരിയപ്പൻ പറയുന്നത്.

shortlink

Post Your Comments


Back to top button