
പയ്യന്നൂര്‍: സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വ ഭൂമിയോട് കൂടുതല്‍ അടുത്തെത്തുമെന്ന് വാനനിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ആറിനാണ് ഭൂമിയോട് ഏറ്റവും അടുക്കുകയെന്നും. രാവിലെ അഞ്ച് വരെ കാണാമെന്നും പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു. ഭൂമിയില്‍ നിന്ന് 62,170,871 കിലോമീറ്റര്‍ അകലമാകും ഉണ്ടാവുക. ചന്ദ്രന്റെ തൊട്ടുമുകളിലാണ് (പടിഞ്ഞാറ്) ചൊവ്വയുടെ സ്ഥാനം. രാത്രി എട്ടോടെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉയരത്തിലെത്തും. മുമ്പത്തേക്കാള്‍ വ്യക്തമായി ചൊവ്വയെ കാണാന്‍ കഴിയുമെന്നും ഡിസംബര്‍ വരെ ചൊവ്വയുടെ പടിഞ്ഞാറുവശത്ത് വ്യാഴത്തെയും ശനിയെയും കാണാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. നല്ല തിളക്കമുള്ളത് വ്യാഴവും അതിന്റെ തൊട്ടുമുകളിലുള്ളത് ശനിയുമായിരിക്കും.
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഉപരിതലത്തിൽ ധാരാളമായുള്ള ഇരുമ്പ് ഓക്സൈഡ് കാരണമായി ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനാൽ ഇതിനെ ചുവന്ന ഗ്രഹം എന്നും വിളിക്കാറുണ്ട്. റോമൻ യുദ്ധദേവനായ മാർസിന്റെ പേരാണ് പാശ്ചാത്യർ ഇതിനു കൊടുത്തിരിക്കുന്നത്. നേരിയ അന്തരീക്ഷത്തോടുകൂടിയുള്ള ഒരു ഭൗമഗ്രഹമാണ് ചൊവ്വ, ഉപരിതലത്തിൽ ചന്ദ്രനിലേത് പോലെ ഉൽക്കാ ഗർത്തങ്ങളുണ്ടെന്നതിനു പുറമേ അഗ്നിപർവ്വതങ്ങൾ, താഴ്‌വരകൾ, മരുഭൂമികൾ, ഭൂമിക്കു സമാനമായി ധ്രുവങ്ങളിൽ മഞ്ഞുപാളികൾ എന്നിവയും കാണപ്പെടുന്നു. പക്ഷെ ടെക്റ്റോണിക് പ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാതെ ഭൂമിശാസ്ത്രപരമായി സജീവമല്ലാത്ത അവസ്ഥയാണ് ചൊവ്വക്കുള്ളത്.
Read Also: മുതലാളിത്തത്തിന്റെ മാന്ത്രിക ആശയങ്ങള്‍ പരാജയപ്പെട്ടു; പരിഷ്കരണം ആവശ്യമാണെന്ന് പോപ്
അറിയപ്പെടുന്നതിൽ വച്ച് സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ചൊവ്വയിലെ ഒളിമ്പസ് മോൺസ് ആണ്, അതുപോലെ എറ്റവും വലിയ മലയിടുക്ക് ഈ ഗ്രഹത്തിലെ വാലെസ് മറൈനെറിസ് ആണ്. ഗ്രഹോപരിതലത്തിന്റെ 40 ശതമാനത്തോളം വരുന്ന ഉത്തരാർദ്ധഗോളത്തിലെ നിരപ്പായ ബൊറീലിസ് തടം ഒരു വലിയ ഉൽക്കാപതനം മൂലമുണ്ടായ ഒന്നാണെന്ന് അനുമാനിക്കപ്പെടുന്നു. ഗ്രഹത്തിന്റെ ഭ്രമണവും ചാക്രികമായ കാലാവസ്ഥാമാറ്റവും ഭൂമിയിലേതിന് സമാനമാണ്.
Post Your Comments