തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബർ ഏഴ് മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കേരളത്തില്‍ ചില പ്രദേശങ്ങളിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് പൊതുവേ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂരിലാണ്.
കേരളത്തിന്റെ പല ഭാഗങ്ങളിലും വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. കോഴിക്കോടും പുനലൂരുമാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 33 സെന്റിമീറ്റര്‍. എന്നാൽ ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് വെള്ളനിക്കരയിലാണ്, 20 സെന്റിമീറ്റര്‍. വരും ദിവസങ്ങളിലും കേരളത്തിൽ സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Read Also: സെർവർ തകരാർ; സര്‍ക്കാര്‍ അനുവദിച്ചിട്ടും 5 മാസമായി പ്രതിഫലമില്ല
എന്നാൽ ഒക്ടോബര്‍ ഒൻമ്പത് വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബര്‍ ഏഴിന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 6,8 ,9 തിയതികളില്‍ കേരളത്തിലും മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രേഖപ്പെടുത്തിയ താപനില
- ആലപ്പുഴ
കൂടിയ താപനില- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
- സിയാല്‍ കൊച്ചി
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത് – 24 ഡിഗ്രി സെല്‍ഷ്യസ്
- കണ്ണൂര്‍
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
- കരിപ്പൂര്‍ (എപി)
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
- കൊച്ചി എപി
കൂടിയത്-30 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
- കോട്ടയം (ആര്‍ബി)
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
- കോഴിക്കോട്
കൂടിയത്- 34 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 25 ഡിഗ്രി സെല്‍ഷ്യസ്
- പാലക്കാട്
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 23 ഡിഗ്രി സെല്‍ഷ്യസ്
- പുനലൂര്‍
കൂടിയത്- 33 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്
- തിരുവനന്തപുരം എപി
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
- തിരുവനന്തപുരം സിറ്റി
കൂടിയത്- 32 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 24 ഡിഗ്രി സെല്‍ഷ്യസ്
- വെളളാനിക്കര
കൂടിയത്- 31 ഡിഗ്രി സെല്‍ഷ്യസ്
കുറഞ്ഞത്- 21 ഡിഗ്രി സെല്‍ഷ്യസ്
Post Your Comments